സസ്‌പെൻഷൻ കാരണം കേരള ബ്ലാസ്റ്റേഴ്സ് താരം ലഗാറ്റോർ ഇന്ന് കളിക്കില്ല

Newsroom

Picsart 25 01 24 09 29 20 057
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വൻ തിരിച്ചടി. അവരുടെ പുതിയ സൈനിംഗ് ആയ ദൂസൻ ലഗാറ്റോറിന് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ‌എസ്‌എൽ) ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരായ മത്സരത്തിൽ കളിക്കാൻ ആകില്ല. തന്റെ മുൻ ക്ലബ്ബിനുവേണ്ടി അവസാന മത്സരത്തിൽ ലഗാറ്റോർ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. അതിന് താരം വിലക്ക് നേരിടണം എന്ന് ഹംഗേറിയൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

1000797729

ഹംഗറിയിൽ നിന്നുള്ള ആശയവിനിമയ കാലതാമസം കാരണം, ലഗേറ്റർ സസ്പെൻഷൻ അനുഭവിക്കാതെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കളിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരം സസ്പെൻഷൻ നേരിടണം എന്ന വ്യക്തമായ നിർദ്ദേശം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. അതുകൊണ്ട് മിഡ്ഫീൽഡർ ഇന്ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കും.

https://twitter.com/im_shenoy/status/1882622908788609171?t=y_fSqTYPnwWhz3kkpwT7UQ&s=19

ആദ്യ ആറ് സ്ഥാനങ്ങളിലെത്താനുള്ള ശ്രമത്തിൽ നിർണായക പോയിന്റുകൾ നേടാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഈ അഭാവം വൻ തിരിച്ചടിയാണ്.