രഞ്ജി ട്രോഫി മത്സരത്തിനിടെ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് സ്വന്തമാക്കിയ ജമ്മു കശ്മീർ പേസർ ഉമർ നസീർ, പക്ഷേ ആ വിക്കറ്റ് ആഘോഷിച്ചിരുന്നില്ല. രോഹിത് വെറും മൂന്ന് റൺസ് മാത്രം നേടിയായിരുന്നു പുറത്തായത് രോഹിത്. എന്തുകൊണ്ടാണ് രോഹിതിന്റെ വിക്കറ്റ് ആഘോഷിക്കാതിരുന്നത് എന്ന് ഉമർ നസീർ വ്യക്തമാക്കി.
“ഞാൻ രോഹിതിന്റെ വലിയ ആരാധകനാണ്, അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വിക്കറ്റ് നേടിയതിന് ശേഷം ഞാൻ ആഘോഷിക്കാതിരുന്നത്.” അദ്ദേഹം പറഞ്ഞു.
“ഈ കളി നമ്മൾ ജയിച്ചാൽ, അത് അഭിമാനകരമായ നിമിഷമായിരിക്കും, കാരണം ഇന്ത്യയുടെ ക്യാപ്റ്റനാണ് നമ്മുടെ എതിർ ടീമിൽ കളിക്കുന്നത് ”നസീർ പറഞ്ഞു.
ബി.കെ.സി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മുംബൈ ആദ്യ ഇന്നിംഗ്സിൽ 120 റൺസിന് ഓൾ ഔട്ടായിരുന്നു.