ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ ഇന്ന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് നടക്കുന്ന മത്സരം ജിയോ സിനിമയിൽ കാണാം.
നിലവിൽ 17 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. അതേസമയം, സീസണിൽ ഇതുവരെ നാല് വിജയങ്ങളും രണ്ട് സമനിലകളും നേടിയ ഈസ്റ്റ് ബംഗാൾ 16 കളികളിൽ നിന്ന് 14 പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്.
തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് ഈസ്റ്റ് ബംഗാൾ മത്സരത്തിലേക്ക് കടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ലഗാറ്റോർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.