ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗ് യുസ്വേന്ദ്ര ചാഹലിനെ മറികടന്ന് ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടി20 വിക്കറ്റ് നേടിയ താരമായി മാറി. കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യ രണ്ട് ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് അർഷ്ദീപ് ഈ നാഴികക്കല്ല് പിന്നിട്ടത്.
ഈ നേട്ടത്തോടെ, അർഷ്ദീപ് ഇപ്പോൾ 61 ഇന്നിംഗ്‌സുകളിൽ നിന്ന് 97 വിക്കറ്റുകളിലെത്തി. 79 ഇന്നിംഗ്‌സുകളിൽ നിന്ന് 96 വിക്കറ്റുകൾ നേടിയ ചാഹലിന്റെ നേട്ടത്തെയാണ് അദ്ദേഹം മറികടന്നത്.
ഇന്ത്യയ്ക്കായി ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയവർ:
97 – അർഷ്ദീപ് സിംഗ് (61 ഇന്നിംഗ്സ്)
96 – യുസ്വേന്ദ്ര ചാഹൽ (79 ഇന്നിംഗ്സ്)
90 – ഭുവനേശ്വർ കുമാർ (86 ഇന്നിംഗ്സ്)
89 – ജസ്പ്രീത് ബുംറ (69 ഇന്നിംഗ്സ്)
89 – ഹാർദിക് പാണ്ഡ്യ (98 ഇന്നിംഗ്സ്)