മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗർനാച്ചോക്ക് ആയി നാപോളിയുടെ ആദ്യ ബിഡ് വന്നു. 50 മില്യൺ യൂറോ വിലമതിക്കുന്ന ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിക്കും എന്നാണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ തുക നാപോളിയോട് ആവശ്യപ്പെടും.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ ഡിമാൻഡുകൾ നാപോളി അംഗീകരിച്ചാൽ താരത്തെ വിൽക്കാൻ യുണൈറ്റഡ് തയ്യാറാകും. നാപോളിയുടെ മുഖ്യ പരിശീലകനായ അന്റോണിയോ കോണ്ടെ ഗാർനാച്ചോയുമായി സംസാരിച്ചിട്ടുണ്ട്. ഗർനാചോ യുണൈറ്റഡ് വിടാൻ തയ്യാറാണ്.
അതേസമയം, ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായി ചർച്ചകൾ നേടി. ഗാർനാച്ചോയ്ക്ക് വേണ്ടി ബിഡ് നടത്തണോ എന്ന് ചെൽസി ഉടൻ തീരുമാനിക്കും.