38 കാരനായ കോസ്റ്റാറിക്കൻ ഗോൾകീപ്പർ കെയ്‌ലർ നവാസ് ഔദ്യോഗികമായി ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ ചേർന്നു. റയൽ മാഡ്രിഡ്, പാരീസ് സെന്റ്-ജെർമെയ്ൻ, നോട്ടിംഗ്ഹാം ഫോറസ്റ്റ് തുടങ്ങിയ ക്ലബ്ബുകൾക്ക് ആയി മുമ്പ് കളിച്ചിട്ടുള്ള നവസ് ആറ് മാസത്തെ ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഫുട്ബോളിലേക്ക് തിരികെ വരുന്നത്.
സാൻ ലോറെൻസോ, കൊളോ കൊളോ, ഗ്രാമിയോ തുടങ്ങിയ ടീമുകളിൽ നിന്ന് ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും, നവസ് അർജന്റീനൻ ക്ലബ് തിരഞ്ഞെടുത്തു. മുമ്പ് റയൽ മാഡ്രിഡിൽ കളിക്കവെ 1 ലാലിഗയും മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടവും നവസ് നേടിയിട്ടുണ്ട്.