മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗർനാചോ ക്ലബ് വിടും എന്ന് തന്നെ സൂചനകൾ. ഗാർണാച്ചോ നാപോളിയിൽ ചേരാനുള്ള ഒരുക്കത്തിലാണ് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയൻ ക്ലബ് ഇതിനകം തന്നെ 2029 വരെയുള്ള കരാർ താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരു ക്ലബ്ബുകളും തമ്മിലും ചർച്ചകൾ നടക്കുന്നു.
ക്വാരത്‌സ്‌ഖേലിയ ക്ലബ് വിട്ടതിനാൽ പകരം ഒരു വിങ്ങറെ നോക്കുകയാണ് നാപോളി. 50 മില്യൺ യൂറോയും ബോണസും നാപോളി ഗർനാചോയ്ക്ക് ആയി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗർനാചോയ്ക്ക് ആയി ചെൽസിയും ഇപ്പോൾ രംഗത്തുണ്ട്.