സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുട്സ് മികവിൽ അൽ നസറിന് വിജയം. ഇന്ന് അൽ ഖലീജിനെ നേരിട്ട അൽ നസർ എവേ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളുമായി ഹീറോ ആയി.
65ആം മിനുറ്റിൽ റൊണാൾഡോ ആണ് അൽ നസറിന് ആദ്യം ലീഡ് നൽകിയത്. എന്നാൽ 80ആം മിനുറ്റിൽ ഒരു പെനാൽറ്റിയിലൂടെ ഹോം ടീം സമനില പിടിച്ചു. 81ആം മിനുറ്റിൽ അൽ ഗനം അൽ നസറിന്റെ ലീഡ് തിരിച്ചുപിടിച്ചു.
മത്സരത്തിന്റെ അവസാന നിമിഷം റൊണാൾഡോയുടെ ഒരു ഗംഭീര ഫിനിഷ് അൽ നസറിന്റെ വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ അൽ നസർ ലീഗിൽ 32 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. റൊണാൾഡോ ഈ ഗോളോടെ സൗദി ലീഗിൽ ഈ സീസണിൽ 13 ഗോളുകളുമായി ടോപ് സ്കോറർ ആയി. കരിയറിലെ റൊണാൾഡോയുടെ ഗോൾ 919 ആയും ഉയർന്നു.