റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി താൻ ക്ലബ് വിടില്ല എന്ന് ആവർത്തിച്ചു. ആഞ്ചലോട്ടി ഈ സീസണോടെ ക്ലബ് വിടും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ആഞ്ചലോട്ടിയുടെ പ്രതികരണം.
“എപ്പോൾ റയൽ മാഡ്രിഡ് വിടണമെന്ന് ഞാൻ ഒരിക്കലും തീരുമാനിക്കില്ല, അത് ഞാൻ തീരുമാനിക്കുന്നതല്ല. എപ്പോൾ റയൽ മാഡ്രിഡ് വിടണമെന്ന് ഞാൻ ഒരിക്കലും തീരുമാനിക്കില്ല.”ആഞ്ചലോട്ടി ആവർത്തിച്ചു.
“റയൽ മാഡ്രിഡ് വിടാൻ ഞാൻ തീരുമാനിച്ചിട്ടില്ല… പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസിനെപ്പോലെ നാല് വർഷം കൂടി ഇവിടെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 2029 ൽ ഒരുമിച്ച് ഞങ്ങൾ ഒരു വിടവാങ്ങൽ നടത്തും. അതാകും മികച്ചത്.” ആഞ്ചലോട്ടി പറഞ്ഞു.