U19 ലോകകപ്പ്; ഇന്ത്യക്ക് രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം

Newsroom

Picsart 25 01 21 13 55 32 749

ഗ്രൂപ്പ് എയിൽ രണ്ടാം മത്സരത്തിൽ മലേഷ്യൻ വനിതാ U19 ടീമിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ U19 ടീം ലോകകപ്പിലെ അവരുടെ മികച്ച പ്രകടനം തുടർന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ 9 വിക്കറ്റിന് വെസ്റ്റിൻഡീസിനെയും തോൽപ്പിച്ചിരുന്നു.

1000801013

ആദ്യം ബാറ്റ് ചെയ്ത മലേഷ്യ 14.3 ഓവറിൽ വെറും 31 റൺസിന് ഓൾഔട്ടായി. 4-1-5-5 എന്ന മികച്ച ബൗളിംഗ് കാഴ്ച വൈഷ്ണവി ശർമ്മയാണ് ഇന്ത്യയുടെ സ്റ്റാർ ആയത്. വൈഷ്ണവിയുടെ സ്പെല്ലിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു‌. ആയുഷി ശുക്ല 3 വിക്കറ്റുകളും വീഴ്ത്തി.

ഒരു ചെറിയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 2.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 32 റൺസ് നേടി. 12 പന്തിൽ നിന്ന് 27 റൺസ് നേടിയ ഗൊങ്കാഡി തൃഷയും 4 റൺസ് ചേർത്ത ജി കമാലിനിയും കളി പെട്ടെന്ന് തന്നെ ഫിനിഷ് ചെയ്തു.