നോട്ടിംഗ്ഹാം ഫോറസ്റ്റ് ഡിഫൻഡർ മുറില്ലോ തത്വത്തിൽ പുതിയ നാല് കരാറിൽ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ക്ലബ്ബിൽ 2029 വരെ താരത്തെ നിലനിർത്തുന്നതാണ് കരാർ. 22 കാരനായ ബ്രസീലിയൻ താരം 2023 ഓഗസ്റ്റിൽ കൊറിന്ത്യൻസിൽ നിന്നാണ് ഫോറസ്റ്റിൽ ചേർന്നത്. അന്ന് 15 മില്യൺ പൗണ്ടിനാണ് താരം ഇംഗ്ലണ്ടിലേക്ക് നീങ്ങിയത്.
നിലവിൽ, ഫോറസ്റ്റ് പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാമതുള്ള ലിവർപൂളിനേക്കാൾ ആറ് പോയിന്റ് മാത്രം പിന്നിലുമാണ്. മുറില്ലോയുടെ മികച്ച പ്രകടനങ്ങൾ ലിവർപൂളിനെയും റയൽ മാഡ്രിഡിനെയും പോലുള്ള ക്ലബുകളെ ആകർഷിച്ചിട്ടുണ്ട്.