ചാമ്പ്യൻസ് ട്രോഫി അവസാനിക്കുന്നതുവരെ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിക്കാൻ ഇന്ത്യൻ സെലക്ടർമാർക്ക് കാത്തിരിക്കാമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് അഭിപ്രായപ്പെട്ടു. ഗിൽ ഇപ്പോൾ വൈസ് ക്യാപ്റ്റനായി സ്ഥിരീകരിച്ചതോടെ ജയ്സ്വാളിന്റെ ഓപ്പണിംഗ് സാധ്യത കുറഞ്ഞുവെന്ന് ഹർഭജൻ വിശദീകരിച്ചു.
യൂട്യൂബ് ഷോയിലെ ഒരു ചർച്ചയിൽ സംസാരിക്കുക ആയിരുന്നു ഹർഭജൻ, “ജയ്സ്വാൾ അവിടെ ഉണ്ടാകണമെന്ന് ഞങ്ങൾ എല്ലാവരും പറഞ്ഞതാണ്. ഓസ്ട്രേലിയയിൽ അദ്ദേഹം കളിച്ച രീതി, അദ്ദേഹം ഈ ടൂർണമെന്റിന് തയ്യാറാണെന്ന് കാണിച്ചു. അദ്ദേഹം ടീമിൽ ഉണ്ടായാൽ പോര, പതിനൊന്ന് പേരിൽ ഒരാളായി കളിക്കണമെന്നാണ് ഞങ്ങൾ പറഞ്ഞത്.”
ഗില്ലിന്റെ സ്ഥാനക്കയറ്റത്തോടെ, ജയ്സ്വാളിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തുന്നത് ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് ഹർഭജൻ വിശ്വസിക്കുന്നു.