മുൾട്ടാനിൽ നടന്ന ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ പാകിസ്ഥാൻ 127 റൺസിന്റെ വിജയം നേടി, സ്പിന്നർമാരായ സാജിദ് ഖാൻ, അബ്രാർ അഹമ്മദ് എന്നിവരുടെ മികച്ച പ്രകടനമാണ് അവർക്ക് വിജയം നൽകിയത്. രണ്ടാം ഇന്നിംഗ്സിൽ സാജിദ് 5-50 എന്ന നിലയിൽ ആകെ 9 വിക്കറ്റുകൾ മത്സരത്തിൽ വീഴ്ത്തി, അബ്രാർ 4-27 എന്ന മികച്ച ബൗളിംഗും കാഴ്ചവെച്ചു. വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിംഗ് നിരയെ 123 റൺസിന് ഓളൗട്ട് ആക്കാൻ പാകിസ്താനായി.
അലിക് അത്തനാസെ 55 റൺസുമായി മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ പാകിസ്ഥാന്റെ സ്പിന്നർമാർ തളരാതെ നിന്നു. സ്പിന്നർമാരാണ് രണ്ടാം ഇന്നിംഗ്സിൽ 10 വിക്കറ്റുകളും വീഴ്ത്തിയത്. .
നേരത്തെ, ജോമെൽ വാരിക്കന്റെ 7-32 എന്ന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പാകിസ്ഥാനെ അവരുടെ രണ്ടാം ഇന്നിംഗ്സിൽ 157 റൺസിൽ ഒതുക്കി. 10-101 എന്ന അദ്ദേഹത്തിന്റെ മത്സരത്തിലെ മികച്ച പ്രകടനം പാകിസ്ഥാനിൽ ഒരു വെസ്റ്റ് ഇൻഡീസ് ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ്.
രണ്ടാം ടെസ്റ്റ് ജനുവരി 25 ന് മുൾട്ടാനിൽ ആരംഭിക്കും.