2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ആണ് ഫേവറിറ്റ് എന്ന് ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ പ്രഖ്യാപിച്ചു. ഫെബ്രുവരി 19 മുതൽ നടക്കുന്ന ടൂർണമെന്റിന് പാകിസ്ഥാനും യുഎഇയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. 2017 ൽ ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാൻ അവരുടെ ആദ്യ ചാമ്പ്യൻസ് ട്രോഫി നേടിയിരുന്നു.
സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ, സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ഗുണങ്ങൾ അവർക്ക് ഉണ്ടെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. “സ്വന്തം നാട്ടിൽ ഒരു ടീമിനെയും തോൽപ്പിക്കുക എളുപ്പമല്ലാത്തതിനാൽ സ്വന്തം നാട്ടിൽ കളിക്കുന്ന പാകിസ്ഥാന് തന്നെ ഫേവറിറ്റ്സ് എന്ന ടാഗ് നൽകണം,” അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് എയിലെ ഭാഗമായ ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ദുബായിൽ ആകും കളിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ vs. പാകിസ്ഥാൻ പോരാട്ടം ഫെബ്രുവരി 23 ന് നടക്കും.