2025 ലെ ഐപിഎൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (എൽഎസ്‌ജി) ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിക്കും. 2024 നവംബറിലെ മെഗാ ലേലത്തിൽ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാനെ എൽഎസ്‌ജി ₹27 കോടിക്ക് ആയിരുന്നു സ്വന്തമാക്കിയത്. ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേല തുക ആണ്.
ഐപിഎൽ ക്യാപ്റ്റനെന്ന നിലയിൽ പന്തിന്റെ രണ്ടാമത്തെ അവസരമാണിത്, 2021 മുതൽ ഡൽഹി ക്യാപിറ്റൽസിനെ പന്ത് നയിച്ചിട്ടുണ്ട്. ആക്രമണാത്മക ബാറ്റിംഗിനു പേരുകേട്ട പന്തിന് ഡൽഹി ക്യാപ്റ്റൻ ആയിരിക്കെ കിരീടം നേടാൻ ആയിരുന്നില്ല. ലഖ്നൗവിൽ ആ വിടവ് നികത്താൻ ആകും എന്ന് പന്ത് പ്രതീക്ഷിക്കുന്നു.
കെഎൽ രാഹുലിന് പകരക്കാരനായാണ് ഫ്രാഞ്ചൈസി ക്യാപ്റ്റനായി പന്തിനെ എത്തിച്ചത്. ഫ്രാഞ്ചൈസിയും അവരുടെ കന്നി ഐപിഎൽ കിരീടം നേടാൻ ആണ് ശ്രമിക്കുന്നത്.