സ്പോർടിംഗ് ബെംഗളൂരുവിന്റെ യുവതാരം എസ് കെ സാഹിലിനെ ഇന്റർ കാശി എഫ് സി സ്വന്തമാക്കി. രണ്ട് വർഷത്തെ കരാറിലാണ് സാഹിൽ ഇന്റർ കാഷിയിലേക്ക് എത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. 24കാരനായ താരം ഈ വർഷം ആദ്യമായിരുന്നു സ്പോർടിങ് ബെംഗളൂരുവിൽ എത്തിയത്.
ഐ ലീഗിൽ മോഹൻ ബഗാൻ കിരീടം നേടിയ സീസണിലായിരുന്നു സാഹിലിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം വന്നത്. എന്നാൽ ഐ എസ് എല്ലിലേക്ക് മോഹൻ ബഗാൻ എത്തിയത് മുതൽ താരത്തിന് അവസരം കുറഞ്ഞു. തുടർന്ന് താരം ജംഷദ്പൂരിലേക്ക് മാറി. അവിടെയും അവസരം അധികം ലഭിച്ചില്ല. ലോണിൽ ഐസാൾ, മൊഹമ്മദൻസ് എന്നിവർക്ക് ആയി ഐ ലീഗിൽ താരം മുൻ വർഷങ്ങളിൽ കളിച്ചിരുന്നു.
Story Highlight: Inter Kashi signs midfielder Sheikh Sahil