ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജപ്പാന്റെ മനാമി സുയിസുവിനെ സിന്ധു പരാജയപ്പെടുത്തി. 21-15, 21-13 എന്ന സ്കോറിന് ആണ് സിന്ധു വിജയിച്ചത്. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു വെറും 46 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാക്കി.
ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ നാലാം സീഡ് ഗ്രിഗോറിയ മാരിസ്ക തുൻജംഗിനെ ആകും സിന്ധു നേരിടുക. ഡെൻമാർക്ക് ഓപ്പണിലെ ഇരുവരും അവസാനം ഏറ്റുമുട്ടിയപ്പോൾ സിന്ധു പരാജയപ്പെട്ടിരുന്നു.