ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് പരാഗ്വേ താരം മിഗുവൽ അൽമിറോണിനെ അറ്റ്ലാന്റ യുണൈറ്റഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു. ട്രാൻസ്ഫർ ഫീസ് ഏകദേശം 11 മില്യൺ പൗണ്ട് (13.5 മില്യൺ ഡോളർ) ആണെന്നാണ് റിപ്പോർട്ട്. ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.
2019 ജനുവരിയിൽ അറ്റ്ലാന്റയിൽ നിന്ന് തന്നെ ആയിരുന്നു താരം ന്യൂകാസിലിലേക്ക് എത്തിയത്. അന്ന് 20 മില്യൺ പൗണ്ടിന് ആയിരുന്നു താരം ന്യൂകാസിലിൽ ചേർന്നത്.
ഇംഗ്ലണ്ടിൽ 221 മത്സരങ്ങൾ കളിക്കുകയും 30 ഗോളുകൾ നേടുകയും ചെയ്യാം അൽമിറോണായി . 2022-23 ൽ 11 ഗോളുകൾ നേടിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസൺ. ഈ സീസണിൽ ആകെ 4 മത്സരങ്ങളെ സ്റ്റാർട്ട് ചെയ്തുള്ളൂ.
അറ്റ്ലാന്റയിൽ, MLS-ലെ തന്റെ രണ്ട് സീസണുകളിൽ അൽമിറോൺ വലിയ സ്വാധീനം ചെലുത്തിയിരുന്നു. 70 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടിയ അദ്ദേഹം 2018 MLS കപ്പ് വിജയത്തിൽ പ്രധാന കളിക്കാരനായിരുന്നു. ൽ