കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളുമായി ബന്ധപ്പെട്ട് നികുതി അടക്കാത്തതിന് കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് എതിരെ നടപടി വരുന്നു. അടയ്ക്കാത്ത വിനോദ നികുതിക്ക് നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കൊച്ചി കോർപ്പറേഷൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് നോട്ടീസ് അയച്ചു. കൂടുതൽ നിയമനടപടികൾ ഒഴിവാക്കാൻ ഉടൻ പണം നൽകേണ്ടതിന്റെ ആവശ്യകത കോർപ്പറേഷൻ ഊന്നിപ്പറഞ്ഞു.
സമീപകാല കുടിശ്ശികകൾക്കൊപ്പം, മുൻ വർഷങ്ങളിലെ നികുതി കുടിശ്ശിക ഈടാക്കുന്നതിനുള്ള നടപടികളും നഗരസഭ സ്വീകരിക്കുന്നുണ്ട്. കളിക്കളത്തിലും പുറത്തും വെല്ലുവിളി നിറഞ്ഞ ഒരു സീസണിലൂടെ കടന്നുപോകുന്ന ക്ലബ്ബിന് ഈ നീക്കം കൂടുതൽ സമ്മർദ്ദം നൽകും.