മുമ്പ് ഷെഡ്യൂൾ ചെയ്തിരുന്ന ടെസ്റ്റ് പരമ്പരയ്ക്ക് പുറമേ, രണ്ട് ഏകദിന മത്സരങ്ങളും (ODI) ഓസ്‌ട്രേലിയയുടെ ശ്രീലങ്കൻ പര്യടനത്തിൽ ഉൾപ്പെടുത്തി. ആദ്യം, ഒരു ഏകദിന മത്സരം കളിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഫെബ്രുവരി 12, 14 തീയതികളിൽ കൊളംബോയിൽ രണ്ട് ഏകദിന മത്സരങ്ങൾ നടക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് (SLC) പ്രഖ്യാപിച്ചു.
ആദ്യ ടെസ്റ്റ് ജനുവരി 29 നും രണ്ടാം ടെസ്റ്റ് ഫെബ്രുവരി 6 നും ഗാലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും. ഓസ്‌ട്രേലിയ ഇതിനു മുമ്പ് അവസാനമായി 2022 ൽ ആയിരുന്നു ശ്രീലങ്ക സന്ദർശിച്ചത്. അന്ന് പരമ്പര സമനിലയിൽ ആയിരുന്നു അവസാനിച്ചത്.