അയർലണ്ടിന് എതിരായ മൂന്നാം ഏകദിനത്തിൽ കൂറ്റൻ ടോട്ടൽ ഉയർത്തി ഇന്ത്യ. 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 435 റൺസ് ആണ് ഇന്ത്യ ഉയർത്തിയത്. ഇന്ത്യയുടെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഇന്ത്യക്ക് ആയി ഓപ്പണർമാരായ സ്മൃതി മന്ദാനയും പ്രതിക റാവലും സെഞ്ച്വറി നേടി.
ആക്രമിച്ചു കളിച്ച സ്മൃതി മന്ദാന 70 പന്തിൽ സെഞ്ച്വറി നേടി ഇന്ത്യക്ക് ആയി ഏറ്റവും വേഗത്തിൽ ഏകദിന സെഞ്ച്വറി നേടുന്ന വനിതാ താരമായി മാറി. സ്മൃതി ആകെ 80 പന്തിൽ നിന്ന് 135 റൺസ് എടുത്തു. 7 സിക്സും 12 ഫോറും സ്മൃതി അടിച്ചു.
പ്രതിക റാവൽ തന്റെ ആദ്യ സെഞ്ച്വറിയാണ് ഇന്ന് നേടിയത്. 129 പന്തിൽ നിന്ന് 154 റൺസ് പ്രതിക നേടി. 20 ഫോറും 1 സിക്സും പ്രതിക നേടി. 42 പന്തിൽ നിന്ന് 59 റൺസ് നേടിയ റിച്ച ഘോഷ്, 25 പന്തിൽ നിന്ന് 28 റൺസ് നേടിയ തേജൽ, 10 പന്തിൽ 15 എടുത്ത ഹർലീൻ എന്നിവർ ഇന്ത്യയെ 400 കടക്കാൻ സഹായിച്ചു.