പി.എസ്.ജിയുടെ ഫ്രഞ്ച് മുന്നേറ്റനിര താരം റാൻഡൽ കോലോ മുവാനി വായ്പ അടിസ്ഥാനത്തിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിൽ ചേരും. താരത്തിനെ ഈ സീസണിന്റെ അവസാനം വരെ വായ്പ അടിസ്‌ഥാനത്തിൽ ടീമിൽ എത്തിക്കുന്ന യുവന്റസ് ആയിരിക്കും താരത്തിന്റെ മുഴുവൻ വേതനവും നൽകുക.
താരത്തെ വായ്പക്ക് ശേഷം സ്വന്തമാക്കാനുള്ള വ്യവസ്ഥ നിലവിൽ ഇല്ല. എങ്കിലും വായ്പക്ക് ശേഷം യുവന്റസ് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കും എന്നാണ് സൂചന. ജർമ്മൻ ക്ലബ് ഫ്രാങ്ക്ഫർട്ടിൽ നിന്നു വലിയ തുകക്ക് ടീമിൽ എത്തിയ 25 കാരനായ കോലോ മുവാനിക്ക് പക്ഷെ ഫ്രഞ്ച് ക്ലബ്ബിൽ വലിയ അവസരങ്ങൾ ലഭിച്ചില്ല എന്നതിനാൽ ആണ് താരം ക്ലബ് വിടുന്നത്.