ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഡച്ച് ഫോർവേഡ് ഡോണെൽ മാലനെ സ്വന്തമാക്കിയതായി ആസ്റ്റൺ വില്ല ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബോണസുകൾ ഉൾപ്പെടെ 26 മില്യൺ യൂറോയുടെ കരാർ ആണ് ഇരു ക്ലബുകളും തമ്മിൽ ഒപ്പുവെച്ചത്.
ആഭ്യന്തര, യൂറോപ്യൻ മത്സരങ്ങളിൽ മത്സരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കിടയിൽ തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന വില്ലയുടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗ് ആണിത്.
25 കാരനായ മാലൻ വില്ലയുടെ ആക്രമണ ഓപ്ഷനുകൾക്ക് വൈവിധ്യവും വൈദഗ്ധ്യവും നൽകുന്നു. ഒരു ഇടത് വിങ്ങറായോ സെൻട്രൽ സ്ട്രൈക്കറായോ കളിക്കാൻ കഴിവുള്ള താരമാണ് ഡച്ച് ഇന്റർനാഷണൽ. 2021ൽ സാഞ്ചോയുടെ പകരക്കാരനായി അദ്ദേഹം ബൊറൂസിയ ഡോർട്ട്മുണ്ടിൽ എത്തിയത്. അവിടെ സ്ഥിരത പുലർത്താൻ അദ്ദേഹത്തിനായില്ല.
ജർമ്മനിയിലെത്തുന്നതിനുമുമ്പ്, പിഎസ്വിയിൽ മലൻ വളരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.