ഐ ലീഗിൽ ഗോകുലം കേരള തുടർച്ചയായ രണ്ടാം വിജയം നേടി. ഇന്ന് ഗോവയിൽ നടന്ന മത്സരത്തിൽ ഡെമ്പോയെ നേരിട്ട ഗോകുലം എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരം അവസാനിക്കാൻ മൂന്ന് മിനുട്ട് മാത്രം ശേഷിക്കെ ആയിരുന്നു ഗോകുലത്തിന്റെ വിജയ ഗോൾ വന്നത്.
87ആം മിനുറ്റിൽ അഭിജിത്ത് ആണ് അ കുലുക്കിയത്. ഈ ഗോൾ ഗോകുലം കേരളക്ക് നിർണായക മൂന്ന് പോയിന്റുകൾ നൽകി.
8 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗോകുലം കേരളം 13 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്. 10 പോയിന്റ് ഉള്ള ഡെമ്പോ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.