ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ പരിക്കേറ്റതിനെത്തുടർന്ന് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നത് അനിശ്ചിതത്വത്തിലാണെന്ന് റിപ്പോർട്ട്. പുനരധിവാസത്തിനായി ബുംറ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) റിപ്പോർട്ട് ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിനിടെ ആണ് ബുംറയ്ക്ക് പരിക്കേറ്റത്, മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് മുമ്പ് രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് ശേഷം ഒരു ഓവർ മാത്രമാണ് ബുമ്ര ബൗൾ ചെയ്തത്. താത്കാലിക ചാമ്പ്യൻസ് ട്രോഫി ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തും എങ്കിലും, പരിക്കിന്റെ പുരോഗതിയെ ആശ്രയിച്ചിരിക്കും അദ്ദേഹത്തെ അവസാന സ്ക്വാഡിൽ ഉൾപ്പെടുത്തുന്നത്.
ബുംറയുടെ പരുക്കിൻ്റെ കൃത്യമായ സ്വഭാവം ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല,