ഡിഫൻഡർ അമേ റാണവദെയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഒഡീഷ എഫ് സിയുടെ താരമായ റാണവദെയുമായി കേരള ബ്ലാസ്റ്റേഴ്സ് പ്രീ കോണ്ട്രാക്റ്റ് സൈൻ ചെയ്തതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ കരാർ ഒപ്പുവെച്ചു എങ്കിലും അടുത്ത സീസൺ ആരംഭത്തിൽ മാത്രമെ അമേ ബ്ലാസ്റ്റേഴ്സിനായി കളിച്ചു തുടങ്ങു.
മുംബൈ സിറ്റിയിൽ നിന്ന് ആണ് റാണവദെ ഒഡീഷ എഫ് സിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ഒഡീഷക്ക് ആയി 24 മത്സരങ്ങൾ കളിച്ച റണവദെ 1 ഗോളും ഒപ്പം 6 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 2020ൽ ബെംഗളൂരു യുണൈറ്റഡിൽ നിന്നായിരുന്നു റാണവദെ മുംബൈ സിറ്റിയിലേക്ക് എത്തിയത്
നേരത്തെ മോഹൻ ബഗാനിൽ കളിച്ചിട്ടുള്ള താരമാണ് റാണവദെ. എഫ് സി ഗോവയ്ക്ക് വേണ്ടി മുമ്പ് ഐ എസ് എല്ലിലും കളിച്ചിട്ടുണ്ട്. ഡിഎസ്കെ ശിവാജിയന്സിനു ഐ ലീഗിലും കളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ റാണവദെ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്.