എസി മിലാൻ സീനിയർ ഉപദേശ്ടാവ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് മാർക്കസ് റാഷ്‌ഫോർഡിന് വേണ്ടി എസി മിലാൻ ശ്രമിക്കുന്നുണ്ട് എന്ന് സമ്മതിച്ചു.
“എനിക്ക് മാർക്കസിനെ നന്നായി അറിയാം, ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് എസി മിലാൻ, എല്ലാ കളിക്കാരും ഇവിടെ ഉണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” – അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ നടത്താനുള്ള ബുദ്ധിമുട്ട് ഇബ്രാഹിമോവിച്ച് സമ്മതിച്ചെങ്കിലും, റാഷ്ഫോർഡിനെ എത്തിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. “മാൻ യുണൈറ്റഡുമായി ഇടപാട് നടത്തുക എളുപ്പമുള്ള,” അദ്ദേഹം കൂട്ടിച്ചേർത്തു. “ചർച്ചകൾ ആരംഭിക്കണമോ വേണ്ടയോ എന്ന് ഞങ്ങൾ നോക്കും.” ഇബ്ര പറഞ്ഞു.
യുണൈറ്റഡിൻ്റെ പ്രധാന വ്യക്തിത്വമായിരുന്ന റാഷ്‌ഫോർഡ് പരിശീലകൻ അമോറുമായി ഇടഞ്ഞാണ് ക്ലബ് വിടുന്നത്.