2025 ലെ സ്പാനിഷ് സൂപ്പർ കപ്പ് കിരീടത്തിനായി റയൽ മാഡ്രിഡും ബാഴ്സലോണയും ഞായറാഴ്ച രാത്രി കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ പോരാട്ടം നടത്തും. മയ്യോർകയ്ർ 3-0ന് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് ഫൈനലിൽ എത്തുന്നത്, സെമിയിൽ ബാഴ്സലോണ അത്ലറ്റിക് ബിൽബാവോയെ 2-0നും പരാജയപ്പെടുത്തി.
റയൽ മാഡ്രിഡ് അവരുടെ 14-ാം കിരീടവും ബാഴ്സലോണ അവരുടെ 15-ാം കിരീടവും ആണ് ലക്ഷ്യമിടുന്നത്.
തുടർച്ചയായ അഞ്ച് മത്സരങ്ങൾ വിജയിച്ച റയൽ മാഡ്രിഡ് ശക്തമായ ഫോമിലാണ്. സെമിഫൈനലിന് ശേഷം ചെറിയ ആശങ്കകൾക്കിടയിലും ജൂഡ് ബെല്ലിംഗ്ഹാം, ഫെഡറിക്കോ വാൽവെർഡെ തുടങ്ങിയ പ്രധാന കളിക്കാർ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബാഴ്സലോണയുടേത് ഈയിടെ സമ്മിശ്ര ഫോമാണെങ്കിലും സീസണിൻ്റെ തുടക്കത്തിൽ റയൽ മാഡ്രിഡിനെതിരെ 4-0ന് വിജയിച്ചു എന്നത് അവർക്ക് ആത്മവിശ്വാസം നൽകും.
ഇരുടീമുകളും തങ്ങളുടെ ഏറ്റവും മികച്ച ലൈനപ്പുകളെ ഫീൽഡ് ചെയ്യുന്നതിനാൽ, ഫൈനൽ ആവേശകരമായ മത്സരമാകും കാണാൻ ആവുക. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.