സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന എഫ്എ കപ്പിലെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ മോറെകാംബിനെ 5-0ന് തോൽപ്പിച്ച് ചെൽസി മികച്ച പ്രകടനം കാഴ്ചവച്ചു. ടോസിൻ അഡറാബിയോയോ, ക്രിസ്റ്റഫർ എൻകുങ്കു, ജോവോ ഫെലിക്സ് എന്നിവരുടെ ഗോളുകൾ ബ്ലൂസിന് കരുത്തായി.
39-ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് അദരാബിയോയോ തൊടുത്തുവിട്ടതാണ് ആദ്യ മുന്നേറ്റം. അദ്ദേഹത്തിൻ്റെ ഷോട്ട് മോറെകാംബെ ഡിഫൻഡറെ തട്ടിമാറ്റി, ഗോൾകീപ്പർ ബർഗോയ്‌നെ തെറ്റിദ്ധരിപ്പിച്ച് വലയിൽ എത്തിച്ച് ചെൽസിക്ക് ലീഡ് നൽകി.
നേരത്തെ ലഭിച്ച പെനാൽറ്റി നഷ്‌ടപ്പെടുത്തിയതിന് എൻകുങ്കു രണ്ടാം പകുതിയിൽ പ്രായശ്ചിത്തം ചെയ്തു, 50-ാം മിനിറ്റിൽ ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. ബോക്സിലെ കൂട്ടപ്പൊരിച്ചൽ പന്ത് എൻകുങ്കുവിലേക്ക് എത്തിച്ചു. അദ്ദേഗം ശാന്തമായി പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.
70-ാം മിനിറ്റിൽ ബോക്‌സിൻ്റെ അരികിൽ നിന്ന് അതിശയകരമായ ഫിനിഷിലൂടെ അദരബിയോയോ തൻ്റെ രണ്ടാമത്തെ ഗോളും കൂട്ടിച്ചേർത്തു. സ്കോർ 3-0. നിമിഷങ്ങൾക്ക് ശേഷം, ജോവോ ഫെലിക്‌സ് ആക്ഷനിൽ ചേർന്നു, തുടർച്ചയായി രണ്ട് തവണ സ്‌കോർ ചെയ്ത് അവരുടെ വിജയം പൂർത്തിയാക്കി.