എഫ്എ കപ്പ് മൂന്നാം റൗണ്ടിൽ അനായാസ വിജയവുമായി ലിവർപൂൾ

Newsroom

Picsart 25 01 11 19 36 36 048
Download the Fanport app now!
Appstore Badge
Google Play Badge 1

ഡിയോഗോ ജോട്ട, ട്രെൻ്റ് അലക്‌സാണ്ടർ-അർനോൾഡ്, യുവ സ്‌ട്രൈക്കർ ജാഡൻ ഡാൻസ്, കിയേസ എന്നിവരുടെ ഗോളുകളിൽ എഫ്എ കപ്പ് മൂന്നാം റൗണ്ടിൽ ലിവർപൂൾ അക്രിങ്ങ്ടൺ സ്റ്റാൻലിയെ 4-0ന് പരാജയപ്പെടുത്തി.

Picsart 25 01 11 19 36 47 967

29-ാം മിനിറ്റിൽ അലക്‌സാണ്ടർ-അർനോൾഡിൻ്റെ കൃത്യമായ പാസ് ഡാർവിൻ നൂനെസിനെ കണ്ടെത്തി, അദ്ദേഹം ജോട്ടയെയും. പിന്നാലെ ക്ലോസ് റേഞ്ചിൽ നിന്ന് അനായാസ ഫിനിഷിലൂടെ ജോട്ട ലിവർപൂളിന് ലീഡ് നൽകി. അക്രിങ്ങ്ടണിൻ്റെ ഗോൾകീപ്പറെ നിസ്സഹായനാക്കി ബോക്‌സിൻ്റെ അരികിൽ നിന്ന് മുകളിലെ മൂലയിലേക്ക് പന്ത് എത്തിച്ച് അലക്‌സാണ്ടർ-അർനോൾഡ് ആദ്യ പകുതി അവസാനിക്കും മുമ്പ് ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 76-ാം മിനിറ്റിൽ ഫെഡറിക്കോ കിയേസയുടെ ശ്രമം ഗോൾ കീപ്പർ തടഞ്ഞപ്പോൾ റീബൗണ്ടിൽ നിന്ന് ജേഡൻ ഡാൻസ് ലിവർപൂളിന്റെ മൂന്നാം ഗോൾ നേടി. അവസാന നിമിഷം കിയേസയുടെ ഗോൾ കൂടെ വന്നതോടെ ലിവർപൂൾ വിജയം പൂർത്തിയാക്കി.