ഓൾഡ് ട്രാഫോഡിൽ റാഷ്ഫോർഡിന്റെ ഭാവി അനിശ്ചിത്വത്തിൽ ആയിരിക്കെ മാർക്കസ് റാഷ്‌ഫോർഡിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ ബാഴ്‌സലോണ ചേർന്നിരിക്കുകയാണ്. എസി മിലാനും യുവൻ്റസിനും താരത്തിനായി ശ്രമിക്കുന്നതിന് ഒപ്പം ആണ് ബാഴ്സയും രംഗത്തുള്ളത്. വായ്പാ നീക്കത്തിനായാണ് ബാഴ്‌സലോണയും ശ്രമിക്കുന്നത്.
ഈ സീസണിൽ അമോറിം വന്നതിന് ശേഷം റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിന് പുറത്താണ്. താരം ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പെട്ടെന്ന് ഈ നീക്കം നടന്നാൽ പകരം ഒരു അറ്റാക്കറെ ടീമിൽ എത്തിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.