കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത. അവരുടെ മിഡ്ഫീൽഡർ വിബിൻ മോഹനൻ പരിക്കിൽ നിന്ന് തിരിച്ചെത്തി. ഡിസംബർ 7 ന് ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന വിബിൻ, പരിശീലനത്തിലേക്ക് മടങ്ങിവന്നു. ക്ലബ് പങ്കിട്ട പരിശീലന ചിത്രങ്ങളിൽ വിബിൻ ഉണ്ടായിരുന്നു.
യുവതാരത്തിന് അവസാന നാല് മത്സരങ്ങൾ നഷ്ടമായെങ്കിലും ജനുവരി 13 ന് ഒഡീഷ എഫ്‌സിക്കെതിരായ വരാനിരിക്കുന്ന പോരാട്ടത്തിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അദ്ദേഹത്തിനൊപ്പം ജീസസ് ജിമെനെസും പരിക്കിൽ നിന്ന് കരകയറി എത്തിയിട്ടുണ്ട്. നിർണായക മത്സരത്തിൽ ടീമിൻ്റെ ആക്രമണ നിരയെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും.