ക്രിസ്റ്റ്യാനോ റൊണാൾഡോ 2025ലും തൻ്റെ ഗോൾ സ്കോറിംഗ് ഫോം തുടർന്നു. ഇന്നലെ സൗദി പ്രോ ലീഗിൽ അൽ-ഒഖ്ദൂദിനെതിരെ അൽ നാസർ 3-1 ന് വിജയിച്ചപ്പോൾ നിർണായകമായ പെനാൽറ്റി ഗോളാക്കി കൊണ്ട് റൊണാൾഡോ 2025ലെ തന്റെ ആദ്യ ഗോൾ നേടി. ഈ ഗോൾ റൊണാൾഡോയുടെ സീസണിലെ 11-ാം ഗോളായി അടയാളപ്പെടുത്തി. അദ്ദേഹത്തിൻ്റെ കരിയറിലെ ആകെ ഗോളുകൾ 917 ഗോളുകളിലേക്ക് എത്തി.
6ആം മിനുറ്റിൽ ഗോഡ്‌വിൻ അൽ-ഒഖ്ദൂദിനെ മുന്നിൽ എത്തിച്ചാണ് മത്സരം തുടങ്ങിയത്. എന്നിരുന്നാലും, 29-ാം മിനിറ്റിൽ സാഡിയോ മാനെ സമനില പിടിച്ചു.
ഹാഫ് ടൈമിന് തൊട്ടുമുമ്പ്, പെനാൽറ്റി സ്പോട്ടിൽ നിന്ന് റൊണാൾഡോ ഗോൾ കണ്ടെത്തി, അൽ നസറിന് ലീഡ് നൽകി. റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിന് നിർണായകമായ മൂന്ന് പോയിൻ്റുകൾ ഉറപ്പാക്കിക്കൊണ്ട് 88-ാം മിനിറ്റിൽ മാനെ തൻ്റെ രണ്ടാം ഗോളിലൂടെ വിജയം ഉറപ്പിച്ചു.
വിജയത്തോടെ അൽ ഹിലാലിന് ആറ് പോയിൻ്റും ലീഗ് ലീഡർമാരായ അൽ ഇത്തിഹാദിന് എട്ട് പോയിൻ്റും പിന്നിലായി അൽ നാസർ മൂന്നാമതെത്തി.