എവർട്ടൺ പരിശീലകനെ പുറത്താക്കി

Newsroom

Picsart 25 01 09 22 14 26 114

പീറ്റർബറോ യുണൈറ്റഡിനെതിരായ എഫ്എ കപ്പിൻ്റെ മൂന്നാം റൗണ്ട് പോരാട്ടത്തിൻ്റെ തലേന്ന് എവർട്ടൺ മാനേജർ സ്ഥാനത്ത് നിന്ന് ഷോൺ ഡൈച്ചിനെ പുറത്താക്കി. ഫ്രീഡ്കിൻ ഗ്രൂപ്പ് ക്ലബ് ഏറ്റെടുക്കൽ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് കോച്ച് വിടവാങ്ങുന്നത്.

1000787589

2023 ജനുവരിയിൽ ചുമതലയേറ്റ ഡൈചിന് കീഴിൽ ഈ സീസണിൽ അത്ര നല്ല ഫോമിൽ ആയിരുന്നില്ല. അവസാന അഞ്ച് മത്സരങ്ങളിലും അവർക്ക് വിജയിക്കാൻ ആയില്ല. ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രം നേടിയ എവർട്ടൺ നിലവിൽ പ്രീമിയർ ലീഗിൽ 16-ാം സ്ഥാനത്താണ്.

മുൻ ക്ലബ് ഡിഫൻഡർ ലെയ്‌ടൺ ബെയ്ൻസും ക്യാപ്റ്റൻ സീമസ് കോൾമാനും പീറ്റർബറോ മത്സരത്തിൽ താൽക്കാലിക ചുമതല ഏറ്റെടുക്കും.