രോഹിത് ശർമ്മ ഇംഗ്ലണ്ടിലേക്ക് ടെസ്റ്റ് കളിക്കാൻ പോകുമെന്ന് ഞാൻ കരുതുന്നില്ല: ആദം ഗിൽക്രിസ്റ്റ്

Newsroom

രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയർ അവസാനിച്ചിരിക്കാമെന്ന് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്റർ ആദം ഗിൽക്രിസ്റ്റ് വിശ്വസിക്കുന്നു, ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ക്യാപ്റ്റൻ ഈ വർഷാവസാനം ഇംഗ്ലണ്ടിലേക്ക് പോകാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. മോശം ഫോം കാരണം അടുത്തിടെ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് രോഹിത് സ്വയം മാറി നിന്നിരുന്നു.

രോഹിത് ശർമ്മ
രോഹിത് ശർമ്മ

“രോഹിത് ഇംഗ്ലണ്ടിലേക്ക് പോകുന്നത് ഞാൻ കാണുന്നില്ല, അദ്ദേഹം ടെസ്റ്റിൽ തുടരണോ എന്ന് വീട്ടിൽ എത്തിയാൽ വിലയിരുത്തുമെന്ന് എനിക്ക് തോന്നുന്നു.” ഗിൽക്രിസ്റ്റ് പറഞ്ഞു.

“ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹം നന്നായി കളിക്കാൻ ശ്രമിക്കും. അതിൽ തിളങ്ങാൻ ആയില്ല എങ്കിൽ അവൻ ഏകദിനത്തിൽ നിന്നും അദ്ദേഹം വിടപറഞ്ഞേക്കാം” ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു.