വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ അത് ഇന്ത്യക്ക് വലിയ നഷ്ടമാകുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. മോശം ഫോം കാരണം കോഹ്ലി വിരമിക്കണം എന്ന മുറവിളികൾ ഉയരവെ ആണ് കോഹ്ലിക്ക് പിന്തുണയുമായി ക്ലാർക്ക് എത്തിയത്.
“ഇത് വിരാട് കോഹ്‌ലിയാണ്! ഈ വ്യക്തിക്ക് നാളെ ഡബിൾ സെഞ്ച്വറി നേടാനാകും. അത്രയും നല്ല കളിക്കാരനാണ്. അദ്ദേഹം ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ, ഇന്ത്യക്ക് മാത്രമാണ് അത് നഷ്ടം ” – ക്ലാർക്ക് പറഞ്ഞു.
“വിരാട് കോഹ്‌ലി ഉള്ള ഏതെങ്കിലും ടീമിൻ്റെ ക്യാപ്റ്റനായിരുന്നു ഞാൻ എങ്കിൽ, അവൻ ആഗ്രഹിച്ചത്ര റൺസ് നേടിയില്ലെന്ന് എനിക്കറിയാമെങ്കിലും, ഞാൻ അവനുവേണ്ടി പോരാടും. എൻ്റെ ടീമിൽ അവനെ നിലനിർത്താൻ ആയി ഞാൻ ശ്രമിക്കും” – ക്ലാർക്ക് പറഞ്ഞു.