മുഹമ്മദ് ഷമി തിരികെയെത്തുന്നു. ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കും ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ദേശീയ ടീമിലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ്. ഷമിയെ 2 ടീമിലും ഉൾപ്പെടുത്തും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏകദിന ലോകകപ്പിനിടെ ഇന്ത്യക്കായി അവസാനമായി കളിച്ച ഷമി, പരിക്കിനെത്തുടർന്ന് ഏതാനും മാസങ്ങളായി കളിക്കളത്തിന് പുറത്തായിരുന്നു.
പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർക്ക് ടി20 ലോകകപ്പ്, ഐപിഎൽ, ബോർഡർ-ഗവാസ്കർ ട്രോഫി തുടങ്ങിയ പ്രധാന ടൂർണമെൻ്റുകൾ നഷ്ടമായി. എന്നിരുന്നാലും, രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ബംഗാളിനെ പ്രതിനിധീകരിച്ച് ആഭ്യന്തര ക്രിക്കറ്റിലെ ശക്തമായ പ്രകടനത്തിലൂടെ ഷമി അടുത്തിടെ തൻ്റെ ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ആയും ചാമ്പ്യൻസ് ട്രോഫിക്കായും ഉള്ള ടീമുകളെയും ജനുവരി 12 ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,