സീസണിലെ നിരാശാജനകമായ പ്രകടനത്തെ തുടർന്ന് വെസ്റ്റ് ഹാം യുണൈറ്റഡ് ഹെഡ് കോച്ച് ജൂലൻ ലോപറ്റെഗിയുമായി ഔദ്യോഗികമായി വേർപിരിഞ്ഞു. 20 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുമായി ഹാമേഴ്‌സ് നിലവിൽ പ്രീമിയർ ലീഗ് പട്ടികയിൽ 14-ാം സ്ഥാനത്താണ്.
ലോപറ്റെഗിയുടെ കീഴിലെ സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ അദ്ദേഹത്തിന് മേൽ വലിയ സമ്മർദം ഉയർത്തിയിരുന്നു. റിലഗേഷൻ ഭീഷണി ഒഴിവാക്കാനും സ്റ്റാൻഡിംഗിൽ മുകളിലോട്ട കയറാനും ക്ലബ് നോക്കുന്നതിനിടെയാണീ തീരുമാനം.
മുമ്പ് ബ്രൈറ്റണിൻ്റെയും ചെൽസിയുടെയും പരിശീലകനായിരുന്ന ഗ്രഹാം പോട്ടർ ആകും അടുത്ത പരിശീലകൻ. പോട്ടറുമായുള്ള് കരാറിലെ ഔപചാരിക നടപടികൾ പൂർത്തിയായി വരികയാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.