ന്യൂകാസിൽ യുണൈറ്റഡ് ഗോൾകീപ്പർ മാർട്ടിൻ ദുബ്രാവ്ക സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഷബാബുമായി കരാർ വ്യവസ്ഥകൾക്ക് തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട്. എന്നിരുന്നാലും, ന്യൂകാസിലിൻ്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് അൽ ശബാബും താരവും.
2018 ജനുവരിയിൽ സ്പാർട്ട പ്രാഗിൽ നിന്ന് ക്ലബ്ബിൽ ചേർന്നത് മുതൽ ന്യൂകാസിലിന്റെ ഭാഗമാണ് 34 കാരനായ ദുബ്രാവ്ക, മാഗ്‌പിസിൻ്റെ ഫസ്റ്റ് ചോയ്‌സ് ഗോൾകീപ്പറാകാൻ പക്ഷെ അദ്ദേഹത്തിനായില്ല. അദ്ദേഹം 145-ലധികം ) മത്സരങ്ങളിൽ ന്യൂകാസിലിന്റെ വല കാത്തു.
യുവേഫ യൂറോ 2020 പോലെയുള്ള പ്രധാന ടൂർണമെൻ്റുകളിൽ തൻ്റെ രാജ്യത്തെ പ്രതിനിധീകരിച്ച ദുബ്രാവ്ക 30-ലധികം മത്സരങ്ങളിൽ സ്ലൊവാക്യ ദേശീയ ടീമിനായി കളിച്ചു.