പാക്കിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം യൂനിസ് ഖാനെ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025-ൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ മെൻ്ററായി നിയമിക്കപ്പെട്ടു. ക്യാപ്റ്റൻസിക്കും അസാധാരണമായ ബാറ്റിംഗ് വൈദഗ്ധ്യത്തിനും പേരുകേട്ട യൂനിസ് അഫ്ഗാൻ ടീമിന് ധാരാളം അനുഭവസമ്പത്ത് നൽകുന്നു. പാക്കിസ്ഥാൻ്റെ 2009 ഐസിസി ടി20 ലോകകപ്പ് വിജയത്തിലെ ഒരു പ്രധാന വ്യക്തിയായ യൂനിസ് ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്.
ടെസ്റ്റ് ഫോർമാറ്റിൽ 10,000 റൺസും നേടി. ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ പാക്കിസ്ഥാനി (34) താരമെന്ന റെക്കോർഡും അദ്ദേഹത്തിനാണ്.
ഐസിസി ടൂർണമെൻ്റുകളിലെ മികച്ച പ്രകടനം തുടരാനുള്ള ശ്രമത്തിലാണ് അഫ്ഗാനിസ്ഥാൻ. 2023 ലോകകപ്പിൽ അവർ ഇംഗ്ലണ്ട്, പാകിസ്ഥാൻ തുടങ്ങിയ പ്രമുഖ ടീമുകൾക്കെതിരെ വിജയം നേടിയിരുന്നു.