ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഹാംസ്ട്രിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. പരിക്ക് 33 കാരനായ ഓൾറൗണ്ടറെ ദീർഘകാലമായി അലട്ടുകയാണ്. ഈ പുതിയ ശസ്ത്രക്രിയ മൂന്ന് മാസത്തോളം സ്റ്റോക്സിനെ പുറത്തിരുത്തും.
ഇതേ പരിക്ക് കാരണം സ്റ്റോക്‌സിന് നേരത്തെ നാല് ടെസ്റ്റുകൾ നഷ്ടമായിരുന്നു, അടുത്ത മാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇംഗ്ലണ്ട് ടീമിൽ നിന്നും സ്റ്റോക്സ് പരിക്ക് കാരണം പിന്മാറിയിരുന്നു. മെയ് വരെ ടെസ്റ്റ് മത്സരങ്ങൾ ഇല്ലാത്തതിനാൽ സ്റ്റോക്സിന് വീണ്ടെടുക്കാൻ ആവശ്യമായ സമയം ഉണ്ട്.