മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ടേബിൾ പൊസിഷനേക്കാൾ നല്ല ടീമാണ് എന്ന് ആർനെ സ്ലോട്ട്

Newsroom

Picsart 25 01 03 21 22 31 573

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചെറുതായി കാണാൻ ആകില്ല എന്ന് ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ട്. ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ആർനെ സ്ലോട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഇപ്പോഴത്തെ ടേബിൾ പൊസിഷനേക്കാൾ നല്ല ടീമാണെന്നും അവരെ ഗൗരവമായി തന്നെ കാണുന്നു എന്നും സ്ലോട്ട് പറഞ്ഞു.

1000782164

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു സ്ലോട്ട്‌. ഇപ്പോൾ വിഷമഘട്ടത്തിലൂടെ പോകുന്ന യുണൈറ്റഡ് പരിശീലകൻ അമോറിം ടീമിനെ തിരികെ കൊണ്ടുവരും എന്ന് സ്ലോട്ട് പറഞ്ഞു. അമോറിം പോർച്ചുഗലിൽ മികവ് കാട്ടിയിട്ടുണ്ട് അദ്ദേഹം ഇവിടെയും ടീമിനെ മുന്നോട്ട് കൊണ്ടു വരും. അദ്ദേഹം പറഞ്ഞു.