7 റൺസിന്റെ വിജയം, പരമ്പരയിലെ ആശ്വാസ വിജയവുമായി ശ്രീലങ്ക

Sports Correspondent

Srilankanz

ശ്രീലങ്കയുടെ പടുകൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ന്യൂസിലാണ്ടിന് ഏഴ് റൺസ് തോൽവി. 219 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലാണ്ട് 211/7 എന്ന സ്കോറാണ് നേടിയത്. 39 പന്തിൽ 69 റൺസ്നേടിയ രച്ചിന്‍ രവീന്ദ്രയും 37 റൺസ് നേടിയ ടിം റോബിന്‍സണും 35 റൺസ് നേടിയ ഡാരിൽ മിച്ചലും ആണ് ന്യൂസിലാണ്ട് നിരയിൽ തിളങ്ങിയത്.

13 പന്തിൽ 21 റൺസുമായി സാക്കാരി ഫോള്‍ക്സും 14 റൺസ് നേടി മിച്ചൽ സാന്റനറും അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും 211 റൺസില്‍ എത്തുവാനെ ന്യൂസിലാണ്ടിന് സാധിച്ചുള്ളു. ശ്രീലങ്കയ്ക്കായി ചരിത് അസലങ്ക മൂന്നും വനിന്‍ഡു ഹസരംഗ രണ്ട് വിക്കറ്റും നേടി.

Kusalperera Nz

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി 46 പന്തിൽ 101 റൺസുമായി കുശൽ പെരേരയും 24 പന്തിൽ 46 റൺസ് നേടിയ ചരിത് അസലങ്കയുമാണ് റൺസ് കണ്ടെത്തിയത്.