അഡിലെയ്ഡിൽ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. സാം കോന്‍സ്റ്റാസിനെ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് സിറാജ് ആണ് നേടിയത്.
നാലാം ദിവസം ലഞ്ച് ബ്രേക്കിന് ടീമുകള്‍ പോകുമ്പോള്‍ ഓസ്ട്രേലിയ 53/2 എന്ന നിലയിലാണ്. 21 റൺസാണ് ഖവാജ നേടിയത്. 20 റൺസുമായി മാര്‍നസ് ലാബൂഷാനെയും 2 റൺസുമായി സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസിലുള്ളത്.
ആദ്യ ഇന്നിംഗ്സിൽ ജസ്പ്രീത് ബുംറയെ കടന്നാക്രമിച്ച യുവതാരം സാം കോന്‍സ്റ്റാന്‍സിനെ ബൗള്‍ഡാക്കി ആണ് ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 369 റൺസിൽ അവസാനിക്കുകയായിരുന്നു. 114 റൺസ് നേടിയ നിതീഷ് റെഡ്ഡിയെ നഥാന്‍ ലയൺ ആണ് ഇന്ത്യന്‍ ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തിയത്.