മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൻ്റെ ആദ്യ ദിനത്തിനിടെ ഓസ്‌ട്രേലിയൻ അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസുമായി ഉണ്ടായ ഏറ്റുമുട്ടലിന് വിരാട് കോഹ്‌ലിക്ക് മാച്ച് ഫീയുടെ 20% പിഴ ചുമത്തി. രാവിലെ സെഷനിൽ കോഹ്‌ലി 19 കാരനായ ഓപ്പണറെ ബോധപൂർവം തോള് കൊണ്ട് തട്ടിയത് വിവാദമായിരുന്നു.
ഇത് ഐസിസി പെരുമാറ്റച്ചട്ടത്തിൻ്റെ ലെവൽ 1 ലംഘനം ആണ്. കോഹ്‌ലിക്ക് ഒരു മാച്ച് വിലക്ക് കിട്ടുമെന്ന് ആശങ്ക ഉണ്ടായുരുന്നു. പകരം ഒരു ഡീമെറിറ്റ് പോയിൻ്റ് ലഭിച്ചു.
കോഹ്‌ലിയുടെ പെരുമാറ്റത്തെ സുനിൽ ഗവാസ്‌കറും മൈക്കൽ വോണും വിമർശിച്ചു, ഇത് ഒരു മുതിർന്ന കളിക്കാരന് ചേരാത്തതുമാണെന്ന് വിശേഷിപ്പിച്ചു. ആതിഥേയർ ആദ്യ ദിവസം 311/6 എന്ന നിലയിൽ ഒന്നാം ദിനം അവസാനിച്ചപ്പോൾ 60 റൺസ് നേടിയ കോൺസ്റ്റാസ് ഓസ്‌ട്രേലിയയുടെ പ്രകടനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു.