ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മൊഹമ്മദൻസിനെ നേരിടും. ഇന്ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുഹമ്മദൻസിനെ തോൽപ്പിച്ച് കൊണ്ട് വിജയവഴിയിൽ എത്താൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.
ഒക്ടോബർ 21-ന് നടന്ന റിവേഴ്‌സ് ഫിക്‌ചറിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2-1 ന്റെ വിജയം നേടിയിരുന്നു. മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാറെയുമായി പിരിഞ്ഞതിനാൽ ഇന്ന് അസിസ്റ്റന്റ് പരിശീലകന്മാരുടെ നേതൃത്വത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്.
12 മത്സരങ്ങൾ പിന്നിട്ടപ്പോൾ 11 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പതിനൊന്നാം സ്ഥാനത്താണ്. മൊഹമ്മദൻ എസ്‌സി 11 മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.