കരാബാവോ കപ്പ് സെമി ഫൈനലിന് കളം ഒരുങ്ങുന്നു. സെമി ഫൈനലിൽ ആഴ്സണൽ ന്യൂകാസിൽ യുണൈറ്റഡുമായി കൊമ്പുകോർക്കുമ്പോൾ, ടോട്ടനം ഹോട്സ്പർ ലിവർപൂളിനെ നേരിടും. രണ്ട് പാദങ്ങളായാകും സെമി ഫൈനൽ നടക്കുക.
2025 ജനുവരി 8-ന് ആരംഭിക്കുന്ന ആഴ്‌ചയിൽ ആണ് ആദ്യ പാദ മത്സരങ്ങൾ നടത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു, ആഴ്‌സണൽ ന്യൂകാസിലിനെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലേക്കും സ്പർസ് ലിവർപൂളിനെ ടോട്ടൻഹാം ഹോട്‌സ്‌പർ സ്റ്റേഡിയത്തിലേക്കും അന്ന് സ്വാഗതം ചെയ്യും.
2025 ഫെബ്രുവരി 5-ന് ആരംഭിക്കുന്ന ആഴ്‌ചയിൽ നിർണായകമായ രണ്ടാം പാദ ഏറ്റുമുട്ടലുകൾ നടക്കും, ന്യൂകാസിൽ ആഴ്‌സണലിനെ സെൻ്റ് ജെയിംസ് പാർക്കിൽ വെച്ചും ലിവർപൂൾ ആൻഫീൽഡിൽ സ്പർസിനെതിരെയും ആ ആഴ്ച കളിക്കും.