മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും പരിശീലകനുമായ ജസ്റ്റിൻ ലാംഗർ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ “വലംകൈയ്യൻ വസീം അക്രം” എന്ന് പ്രശംസിച്ചു. അദ്ദേഹത്തിൻ്റെ സ്ഥിരതയെയും പന്ത് രണ്ട് വഴികളിലും സ്വിംഗ് ചെയ്യാനുള്ള കഴിവിനെയും ലാംഗർ പ്രശംസിച്ചു.
“എനിക്ക് അവനെ നേരിടാൻ വെറുപ്പാണ്. അവൻ വസീം അക്രം പോലെയാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം വസീം അക്രത്തിൻ്റെ വലംകയ്യൻ പതിപ്പാണ്, ‘നിങ്ങൾ ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബൗളർ ആരാണ്?’ എന്ന ചോദ്യം എന്നോട് ചോദിക്കുമ്പോഴെല്ലാം ഞാൻ വസീം അക്രമിനെ പറയുന്നു,” ലാംഗർ പറഞ്ഞു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ബുംറ അതിശയകരമായ ഫോമിലാണ്, വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ മുന്നിൽ നിൽക്കുകയാണ്.
ബുംറയുടെ മത്സരശേഷിയെയും വേഗത്തെയും പ്രശംസിച്ചുകൊണ്ട് ലാംഗർ ഇങ്ങനെ അഭിപ്രായപ്പെട്ടു, “അവൻ ഒരു മികച്ച എതിരാളിയാണ്, അവൻ നല്ല പേസ് ബൗൾ ചെയ്യുന്നു, പരമ്പരയുടെ തുടക്കത്തിൽ ഞാൻ പറഞ്ഞിരുന്നു ബുംറ ഫിറ്റായി തുടരുകയാണെങ്കിൽ, അത് ഓസ്ട്രേലിയൻ ബാറ്റർമാർക്ക് ശരിക്കും കഠിനമായ പരീക്ഷണം നൽകുമെന്ന്. അതു തന്നെയാണ് ഇപ്പോഴും തന്റെ അഭിപ്രായം.