ൽനവി മുംബൈയിൽ നടന്ന പരമ്പര നിർണ്ണയിച്ച മത്സരത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 60 റൺസിന് പരാജയപ്പെടുത്തി. അഞ്ച് വർഷത്തിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അവരുടെ ആദ്യത്തെ ഹോം ടി20 ഐ പരമ്പര വിജയം ഇതോടെ നേടി. വനിതാ ടി20യിലെ ഏറ്റവും ഉയർന്ന ടീം സ്കോറായ 217/4 എന്ന സ്കോറാണ് ഇന്ത്യ മൂന്നാം ടി20 ഐയിൽ നേടിയത്.
സ്മൃതി മന്ദാന 47 പന്തിൽ 77 നേടി ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. റിച്ച ഘോഷ് 21 പന്തിൽ 54 റൺസുമായും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു. ഘോഷിൻ്റെ 18 പന്തിലെ അർധസെഞ്ചുറി, വനിതാ ടി20 ഐ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയാണ്..
ചിനെല്ലെ ഹെൻറിയുടെ (16 പന്തിൽ 43) നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് ശക്തമായ മറുപടി നൽകിയെങ്കിലും അവർ 157/9 എന്ന നിലയിൽ അവസാനിച്ചു. ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി, 2019 ൽ ആണ് ഇന്ത്യ അവസാനമായി ഒരു ഹോം ടി20 ഐ പരമ്പര ഇതിനു മുമ്പ് വിജയിച്ചത്.