ഓസ്ട്രേലിയ 89-7-ൽ നിൽക്കെ ഡിക്ലയർ ചെയ്തു, ഇന്ത്യക്ക് ജയിക്കാൻ 275 റൺസ്

Newsroom

Picsart 24 12 18 09 49 28 311
Download the Fanport app now!
Appstore Badge
Google Play Badge 1

ഗാബ ടെസ്റ്റിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ ഡിക്ലയർ ചെയ്തു. 89-7 എന്ന നിലയിൽ നിൽക്കെ ആണ് ഓസ്ട്രേലിയ ഡിക്ലയർ ചെയ്തത്‌. ഇന്ത്യക്ക് ജയിക്കാൻ ഇനി 275 റൺസ് ആണ് വേണ്ടത്. ഇന്ന് ഇനി ബാക്കിയുള്ളത 54 ഓവറുകളാണ്.

1000762662

ഓസ്ട്രേലിയക്ക് എതിരെ ഇന്ന് ഇന്ത്യ മികച്ച രീതിയിലാണ് ബൗൾ ചെയ്തത്. ബുംറ 3 വിക്കറ്റും സിറാജ്, ആകാശ് ദീപ് എന്നിവർ 2 വിക്കറ്റ് വീതവും നേടി. അലക്സ് കാരിയും കമ്മിൻസും അല്ലാതെ ഓസ്ട്രേലിയക്കായി ബാറ്റു കൊണ്ടാരും തിളങ്ങിയില്ല. കാരി 20 റൺസും കമ്മിൻസ് 22 റൺസും എടുത്തു.

ഇനി 54 ഓവർ പിടിച്ചു നിൽക്കുക ഇന്ത്യക്ക് എളുപ്പമാകില്ല.